Tuesday, December 10, 2013

നമ്മുടെ പാട്ടുകാരന്റെ മാത്രംകഥകള്‍

‘ട്രപ്പീസു കളിക്കാരുടെ മൊഴികളില്‍
പാട്ടുകാര്‍ക്കെന്നും പശ്ചാത്തല സംഗീതം.’ എന്നു തുടങ്ങുന്നത്

ഊക്കം തീരുന്ന ഈ അറ്റത്തു
വീശുന്ന തണുത്ത കാറ്റ്
ഒരൊറ്റ വീഴ്ചയില്‍കണ്ടു തീര്‍ക്കാനാവില്ല
കുത്തിനിറഞ്ഞ ശൂന്യത.

ഊഞ്ഞാലാട്ടത്തിലെന്നും ഇരുട്ട്
പോയ പോക്കിലും വരവിലും ഇല്ല
ഇത്രയ്ക്കു കൊണ്ടു നില്‍ക്കാ‍നാവില്ല
അരഞ്ഞ വഴികള്‍
കണക്കറ്റ ഏറുകള്‍
ശകാരങ്ങള്‍
മാത്രം, മാത്രം.

പറയാന്‍ നിനക്കറിയില്ല,
പാടാനുമറിയില്ല,
നിന്റെ ഊക്കത്തില്‍ ആട്ടമില്ല
വഴിയില്‍ കാഴ്ചയില്ല, വേദനപോലുമില്ല
നീ എനിക്കാരുമല്ല
എന്റെ പാട്ട് മോഷ്ടിച്ചവള്‍
മാത്രം.

No comments: