Wednesday, January 23, 2013

ലിംഗധാരികള്‍ - 1



മഹാഭാരതകഥയോളം നീണ്ടുവളഞ്ഞ
നിറങ്ങള്‍നിറച്ച് കസവുതുന്നിയ മേല്‍ത്തരം സാരികള്‍ വലിച്ചുകറങ്ങി ചുറ്റിയിട്ടും
മുഖത്തേക്കാള്‍ മുന്നോട്ട് തെറിച്ചുനിന്ന മുലകള്‍
ഏകദേശം ശരീരത്തോളം തന്നെ
വലിപ്പംവച്ച യോനി
തുടകള്‍
ഇവയെല്ലാം കൃത്യം കണക്കുപ്രകാരം
ഒന്നും രണ്ടുമെന്നൊക്കെ പേറി
ബസ് സ്റ്റോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, സിനിമാതീയെറ്ററുകള്‍
തുടങ്ങി പൊതു ഇടങ്ങളിലും മറ്റും
നട്ടുച്ചവെയിലത്ത് നടന്നുപോകുന്നവര്‍

അകത്തുനിന്നും കുറ്റിയിട്ട മുറികളില്‍വച്ച്
ഉടുപ്പുകള്‍ ഓരോന്നായി ഊരിമാറ്റുമ്പോള്‍
ഉള്ളിലെ വെറും മനുഷ്യര്‍
വിയര്‍ത്തു തുള്ളുന്നു.

1 comment:

C J Jithien said...

എന്തൊരു കഷ്ടപ്പാട് തന്നേലെ ?