Thursday, November 22, 2012

ഉറഞ്ഞു പോയവര്‍


ഇന്നലേയ്ക്കും ഇന്നിനുമിടയിലെ 
നീണ്ടുവലിഞ്ഞ 
നൂലുകള്‍ മുറിച്ചു കടന്നവര്‍, 

പൊയ്-കാല്‍ വച്ച എട്ടുകാലികള്‍.


ഒഴിഞ്ഞുകിടന്ന മൈതാനത്ത്
വെയില്‍ കൊണ്ടുണങ്ങിയ 
നിശാശലഭങ്ങളുടെ 

പൊടിഞ്ഞു പോയ ചിറകുകള്‍.


തടാകത്തിന്റെ  അടിത്തട്ടില്‍ 
തുരുമ്പിച്ചു കിടന്ന  
വസന്തകാലത്തിന്റെ കളിപ്പാട്ടങ്ങള്‍.

ഒന്നും വിടാതെ
വെളുത്തു നനുത്തുറഞ്ഞ  
വിരികൊണ്ടു മൂടുന്നു,  
എവിടെയോ ഒളിഞ്ഞിരുന്ന്  സമയം. 

1 comment:

sandeep salim (Sub Editor(Deepika Daily)) said...

ഒന്നും വിടാതെ
വെളുത്തു നനുത്തുറഞ്ഞ
വിരികൊണ്ടു മൂടുന്നു,....

നന്നായി