Tuesday, May 22, 2012

ഇനി

~

തലപെരുത്ത നട്ടുച്ചയ്ക്ക്   
വഴിയന്വേഷിച്ചിറങ്ങിയ
ഒരു ചെറുപ്പക്കാരന്‍ 
ഈ നാല്‍ക്കവലയിലെത്തി നില്‍ക്കുന്നു

ഇടത്തേക്ക് നടന്നു നോക്കുന്നു 
നിന്നു നിന്നു നോക്കുന്നു
നില്‍ക്കുന്നു 
തിരിച്ചു നടക്കുന്നു

വന്ന വഴിയിലേക്ക് 
ചെരിഞ്ഞു നോക്കുന്നു
ഇരുണ്ട നിഴല്‍ വീഴ്ത്തിയ 
നീളന്‍ കെട്ടിടങ്ങള്‍ 
കയറ്റം കയറി പുകയുന്ന വണ്ടി  

എതിരെയുള്ള വഴിയോട്  
മുറിച്ചു കടക്കുന്നതിനെക്കുറിച്ച്
ചോദിക്കുന്നു
ഒരു സിഗരറ്റ് കത്തിക്കുന്നു

വലിച്ചു നില്‍ക്കുമ്പോള്‍
നടന്നു തീര്‍ന്ന
വഴി വിയര്‍ക്കുന്നു

ഇനി എങ്ങിനെയെന്നു  നില്‍ക്കുന്നു
കവലവട്ടത്തില്‍ ഇരിക്കുന്നു
മുകളിലേക്ക് നോക്കുന്നു 
മറ്റൊരു ദിവസം തുടങ്ങിത്തീര്‍ന്നത്  
മറക്കാം എന്ന് വയ്ക്കുന്നു 

2 comments:

sobi said...

ഇതെല്ലാം വായിച്ചു എനിക്ക് ഭ്രാന്താവുന്നു .......

Unknown said...

വലിച്ചു നില്‍ക്കുമ്പോള്‍
നടന്നു തീര്‍ന്ന
വഴി വിയര്‍ക്കുന്നു