Tuesday, January 13, 2015

അന്ത്യാവശ്യം


നിര്‍ജീവമായതിന്നടുത്ത നിമിഷം തന്നെ ഈ ശരീരത്തില്‍ നിന്ന്‍
ഊരിക്കളയണമെല്ലാ വസ്ത്രങ്ങളും;
ചാവു കാണാന്‍ വരുന്നവരെങ്കിലും ഈ വെറും ജീവിയെ കാണണം.

എല്ലാവരും പിരിഞ്ഞു പോയ്‌ കഴിഞ്ഞാല്‍
കാടിനോടു ചേര്‍ന്ന ആ കുന്നിന്‍ പുറത്തേക്ക് കൊണ്ടു പോകണം,
പുല്‍ത്തകിടിയില്‍ വയ്ക്കണം.

കുഴിയെടുത്ത് അതില്‍ പൊഴിഞ്ഞ ഇതളുകളും ഉണങ്ങി വീണ ഇലകളും കൊണ്ട്
ഒരു മെത്ത വേണം, അതില്‍  കിടത്തണം.
കൂട്ടിനായ്, ചത്ത വേറെയും ജീവികളെ (പാമ്പ്, പട്ടി, പൂച്ച, പെരുച്ചാഴി, വണ്ടുകള്‍, ശലഭങ്ങള്‍)
കുഴിയില്‍ പല ഭാഗങ്ങളിലായി നിരത്തിത്തരണം.

മണ്ണിട്ട്‌ മൂടി ഏറ്റവും മുകളില്‍ വിത്തുകള്‍ വിതറണം,
പേരെഴുതി വയ്ക്കരുത്.

No comments: