തോരാതെ പെയ്യുന്ന മഴയാകാശത്ത്
നിര്‍ത്താതെ വീഴുന്ന മിന്നല്‍വരകളെ
പേടിച്ചു നില്‍ക്കാതെ കിളിര്‍ക്കും
നനഞ്ഞ വിത്തുകളുടെ,
കാറ്റിലാടുന്ന പൂവിലെ മദ്ധ്യവട്ടത്തില്‍
കണ്ണു തോല്‍ക്കുന്ന നിറങ്ങളില്‍ വിരിച്ച
നനുത്ത മെത്തയെ മുറുകെ പിടിച്ച്
തേന്‍ കുടിക്കുന്ന വണ്ടിന്റെ,
വസന്തം വിരിയുമ്പോള്‍ വീണ മുട്ടകള്‍
കായ്കളായ് പഴുത്ത് പുഴുവായ് ശലഭങ്ങളായ്
പറത്തിവിടും നന്മരങ്ങളുടെ,
നിലച്ചുറച്ചു പോയ ശരീരമെങ്കിലും
ചുറ്റിലും നിരയായ് നിറയും കൂനുറുമ്പുകളുടെ,
ഒളിക്കുന്ന പുലിയുടെ, ഓടുന്ന മാനിന്റെ
അലറുന്ന ആനയുടെ, തുള്ളുന്ന മീനിന്റെ
ഉലഞ്ഞു പടരുന്ന കാടിന്റെ, ഉയരുന്ന കടലിന്റെ
പാലമ്മിഞ്ഞ നുണഞ്ഞു നുണഞ്ഞ്
തേനൂറി നനഞ്ഞു നനഞ്ഞ്
തൊട്ടിലില്‍ ഞെട്ടുന്ന കുഞ്ഞിന്റെ
ഒടുക്കത്തെ ജീവിതാസക്തി!
നിര്‍ത്താതെ വീഴുന്ന മിന്നല്‍വരകളെ
പേടിച്ചു നില്‍ക്കാതെ കിളിര്‍ക്കും
നനഞ്ഞ വിത്തുകളുടെ,
കാറ്റിലാടുന്ന പൂവിലെ മദ്ധ്യവട്ടത്തില്‍
കണ്ണു തോല്‍ക്കുന്ന നിറങ്ങളില്‍ വിരിച്ച
നനുത്ത മെത്തയെ മുറുകെ പിടിച്ച്
തേന്‍ കുടിക്കുന്ന വണ്ടിന്റെ,
വസന്തം വിരിയുമ്പോള്‍ വീണ മുട്ടകള്‍
കായ്കളായ് പഴുത്ത് പുഴുവായ് ശലഭങ്ങളായ്
പറത്തിവിടും നന്മരങ്ങളുടെ,
നിലച്ചുറച്ചു പോയ ശരീരമെങ്കിലും
ചുറ്റിലും നിരയായ് നിറയും കൂനുറുമ്പുകളുടെ,
ഒളിക്കുന്ന പുലിയുടെ, ഓടുന്ന മാനിന്റെ
അലറുന്ന ആനയുടെ, തുള്ളുന്ന മീനിന്റെ
ഉലഞ്ഞു പടരുന്ന കാടിന്റെ, ഉയരുന്ന കടലിന്റെ
പാലമ്മിഞ്ഞ നുണഞ്ഞു നുണഞ്ഞ്
തേനൂറി നനഞ്ഞു നനഞ്ഞ്
തൊട്ടിലില്‍ ഞെട്ടുന്ന കുഞ്ഞിന്റെ
ഒടുക്കത്തെ ജീവിതാസക്തി!
1 comment:
നന്നായിട്ടുണ്ട് ഗാർഗി !
Post a Comment