Monday, April 2, 2012

പരന്നുപരതി പറഞ്ഞിരുന്നുപോയ പരാതി



വരണ്ടുവളര്‍ന്നു നിന്ന പച്ചച്ച പുല്ലിലേക്ക്
പറന്നിങ്ങിവരും ഒരു നരച്ച കുരുവി,
ചിലച്ചുചിലച്ച്.
നീല നിറച്ച് വരച്ചുവച്ച
ആകാശത്തിലേക്ക്
പറന്നുപോവും.

കറുത്ത വഴികള്‍ക്കുമേല്‍ പതിഞ്ഞ
വെളുത്തുതടിച്ച വരകള്‍
ചൂതാട്ടക്കളങ്ങളെ കണ്ടുമുട്ടും,
തോളില്‍കൈയ്യിട്ട്
 കൂടെ നടന്നുപോവും.

മിന്നാമിന്നിയെന്നു തോന്നിയ ഒന്നിന്റെ കൂട്ടത്തില്‍
നഗരത്തിലെ ചുവന്ന രാത്രിവിളക്കുളൊന്നിച്ച്
ഒലിച്ചിറങ്ങിപ്പോവും.

ഇരുട്ടില്‍ ഇടവേളകളില്‍
തീയണയ്ക്കാന്‍ പോകുന്ന വണ്ടി
നിര്‍ത്താതെയുണ്ടാക്കുന്ന ശബ്ദം
കേള്‍ക്കാന്‍പറ്റാതെ പോവും.


ദിവസങ്ങള്‍ തീരാതെ
ആഴ്ചകള്‍ കനത്ത്
ഇരുത്തം മടുത്തുപോയ
ഒരു കാല്‍വിരല്‍
മാസങ്ങളില്‍ ഉറഞ്ഞുപോവും,
ഒരുത്തനെയോര്‍ക്കും.

3 comments:

കെ.പി റഷീദ് said...

painting...

prathap joseph said...

kavitha...

നന്ദ said...

ദിവസങ്ങള്‍ തീരാതെ
ആഴ്ചകള്‍ കനത്ത്
ഇരുത്തം മടുത്തുപോയ
ഒരു കാല്‍വിരല്‍
...

beautiful.