അബദ്ധത്തില്‍
ആകാശത്തേക്കെങ്ങാനും നോക്കിയാല്‍
ആറാംക്ലാസ്സിലെ പെന്‍സില്‍ ബോക്സെടുത്ത്
നേര്‍വരകള്‍ വരച്ചുതുടങ്ങും
ഞാന്‍ .
എത്ര
സമചതുരങ്ങള്‍
ദീര്‍ഘചതുരങ്ങള്‍
ത്രികോണങ്ങള്‍
അതാണെനിക്കറിയേണ്ടത്.
എന്നാണ്
പാമ്പുകളായും പറവകളായും
പോത്തായും
വേട്ടക്കാരനായും
അലഞ്ഞുനടക്കുന്ന നക്ഷത്രക്കൂട്ടങ്ങളെ
എനിക്ക് കാണാനാവുന്നത്?
3 comments:
എന്തേ ഇവിടേയല്ലാ? ഇവിടേ. ഇവിടെയാണ്.
അബദ്ധത്തില്‍ കണ്ട ആകാശങ്ങള്‍ അളന്നും പറന്നും തീരില്ല.
what primitive tastes the ancients must have had if their poets were inspired by those absurd, untidy clumps of mist, idiotically jostling one another...
Yevgeny Zamyatin on clouds
:) :)
Good
Post a Comment