Monday, January 26, 2009

ആത്മീയത

അടിപ്പാവാടയുടുത്താണ്
അവരെന്നും കുളിക്കുന്നത്.

എത്ര ശ്രമിച്ചാലും
അവര്‍ക്ക് കാണാതിരിക്കാനാവില്ല
അവരുടെ ശരീരം

മുലയിടുക്കുകള്‍,
സിമ്രാന്‍ സ്വിമ്മിംഗ് പൂളില്‍നിന്ന്
കയറിവരും

പൊക്കിള്‍,
വഴിയരികിലെ പോസ്റ്ററുകളില്‍
കണ്ടതുതന്നെ

തുടകള്‍
കഴുത്ത്
കൈകള്‍.

ഇതെല്ലാമുള്ള ഒരു മനുഷ്യജീവിയായിരിക്കെ
മോക്ഷം
എങ്ങിനെയാണ് സാധ്യമാവുക?

7 comments:

വിഷ്ണു പ്രസാദ് said...

ഹോ...യോനിയെ പിടിച്ച്
കുട്ടിക്കാലത്തെ അമ്മാവന്മാരാക്കിയതാണ് കഷ്ടമായത്.. :)

റോഷ്|RosH said...

ശരീരത്തി നപ്പുറത്ത് മാത്രമല്ലല്ലോ , ടീച്ചറെ മോക്ഷമുള്ളത്?

രാജ് said...

കുട്ടിക്കാലത്തെ അമ്മാവന്മാരിൽ കയ്ചിട്ട് മുട്ടി നിന്നു. ഗാർഹികമായ ലൈംഗികപീഡനം എന്നു ഞാൻ തെറ്റിച്ചു വായിച്ചോ എന്നു പിന്നീടു വിഷ്ണുപ്രസാദിന്റെ കമന്റ് കാണുമ്പോൾ തോന്നി. ശരിയോ?

subid said...

വേഷങ്ങള് ഊരി നീ നിന്നെ തിരയുമ്പോള് (ശ്രീയുടെ കവിത)

വികടശിരോമണി said...

അവസാനത്തെ ആ മോക്ഷവായനയിൽ കവിത തെറ്റിപ്പോയി എന്നാണെനിക്കു തോന്നുന്നത്.

Anonymous said...

ഹം.. കണ്ണാടിക്കു മുമ്പില്‍ സ്വന്തം ശരീര സൌന്ദര്യം ആസ്വദിക്കാത്ത ആരെങ്കിലും കാണുമോ?

kunjila mascillamani said...

യോനി,
കുട്ടിക്കാലത്തെ അമ്മാവന്മാര്‍