Sunday, January 18, 2009

ഹോമോഫോബിയ

രണ്ടു സ്ത്രീകള്‍ ചേരുമ്പോള്‍
അവരെന്താണ് ചെയ്യുന്നത്?
പലരും ചോദിക്കാറുണ്ട്.

രണ്ടു മനുഷ്യര്‍ ചേര്‍ന്നാല്‍
അവര്‍ക്കെന്താണ്
ചെയ്തുകൂടാത്തത്?

6 comments:

വല്യമ്മായി said...

നല്ല ചോദ്യം
നല്ല ഉത്തരം :)

റോഷ്|RosH said...

രണ്ടു മനുഷ്യര്‍ ഒത്തു ചേര്‍ന്നാല്‍ ചെയ്യാന്‍ പറ്റാത്തത് ഒന്നുണ്ട്:
അവര്‍ക്ക് പിന്നെ, പിരിയുവോളം, ഒറ്റയ്ക്കിരി ക്കാനാവില്ല.

Latheesh Mohan said...

എങ്കില്‍ പിന്നെ അറിയില്ല എന്ന വരി എന്തിനാണ്. ആ വരി നിഷ്കരുണം വെട്ടാവുന്നതാണ്

എഴുതിയ ആള്‍ക്കെങ്കിലും വേണ്ടേ ഉറപ്പ്?

Dinkan-ഡിങ്കന്‍ said...

ഉപ്പിട്ടാൽ സം‘ഭാരം’, പഞ്ചാരയായാൽ ‘ലെസ്സി’ ഈ ‘മോരി‘ന്റെ ഓരോ ലീലാവിലാസങ്ങളേയ് :) അടി..അടി..

ഗി said...

വല്ല്യമ്മായി, നന്ദി.
റോഷ്, പിരിയുന്നതിനു ശേഷമുള്ള ഒറ്റപ്പെടലിനേക്കാള്‍ വലുതാണ്
പിരിയുന്നതിനു മുന്‍പുള്ളത്.. ല്ലേ..
ലതീഷ്, വെട്ടി :)
ഡിങ്കന്‍ സാര്‍, എനിക്കു മനസ്സിലായില്ല.

Mazhavilpookkal said...

cant even think about the beauty of possible answers!! how blind and imaginationless should a person be, to become clueless about the union of women!
-sandhya