കൃഷ്ണന് പണ്ടേ എന്നോടൊരു പ്രേമവുമില്ല
എനിക്ക് തിരിച്ചും.
യേശു ഷണ്ഢനായിരുന്നെന്ന്
എവിടെയോ വായിച്ചതിനു ശേഷം
കുരിശില്‍കിടക്കുന്ന അവന്റെ തുണി ഒന്നു മാറിയാല്‍,
എന്ന അശ്ലീലമല്ലാതെ
അയാളോടും എനിക്ക് വലിയ താല്പര്യമൊന്നുമില്ല.
പിന്നെ,
നബി, അവന്‍, ഇവന്‍,
ഒരു നൂറു പ്രവാചകന്മാര്‍.
ബുദ്ധന്‍ കൊള്ളാമെന്നു തോന്നിയിരുന്നു.
പക്ഷേ വിരക്തി ഒന്നിനോടും ഈയ്യടുത്തെനിക്ക്
ഉണ്ടാവുമെന്ന് തോന്നുന്നില്ല.
എങ്കിലും
അത്യാഹിത വാര്‍ഡില്‍
അത്യാസന്ന നിലയില്‍
ചുറ്റും കിടക്കുന്നവര്‍ക്ക്
ഇവരെങ്കിലുമുണ്ടല്ലോ.
5 comments:
എന്റെ ദൈവമേ എന്ന്..:)
നീ എഴുതാതിരിക്കുന്നത് ഒരു കുറ്റകൃത്യമാണ്
thank god! am an atheist!! :)
:)
liked excpet the last stanza
Post a Comment