പലതരം വിചിത്രമായ
കാഴ്ചകളില്‍നിന്നും
എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട്
ഉണര്‍ന്ന്
കണ്ണുകള്‍ തുറന്നുനോക്കിയപ്പോള്‍
ശരീരം കാണാനില്ല
ചെറുതായി ഉരുണ്ട കൈവിരലുകള്‍
കൊല്ലങ്ങള്‍ മാംസം നിറച്ചുവച്ച തുടകള്‍
ഒരുപാടുകാലം
ഈ മുറിക്കുള്ളിലിരുന്ന്
ഒരു കീബോര്‍ഡിനെ മാത്രം
തൊട്ടതു കൊണ്ടാവാം
ഉച്ചയാവട്ടെ
ഇറങ്ങിനോക്കാം
നീലിച്ച ആകാശത്തിലേക്ക്
എന്തിവലിയുന്ന ചില്ലിക്കമ്പുകള്‍
വഴി മാറി നില്ക്കുന്ന വഴി
ഇരുന്നു പൊഴിഞ്ഞ ഇലകള്‍ ഓരം വിട്ടുപോയത്
ആരും കണ്ട മട്ടില്ല
കുറച്ചകലെ
പുതുതായി ഊക്കംവന്ന ഊഞ്ഞാലുകള്‍
ഉയരത്തിലേക്ക് ഊര്‍ന്നുനില്‍ക്കുന്ന
കയര്‍പ്പാലങ്ങള്‍
കയറിനോക്കി
കയറിയിറങ്ങി നോക്കി
വീണുനോക്കി
അപകടം അറിയാതെ
എതിരെ വന്ന സൂര്യനോട്
ചൊടിച്ചു നോക്കി
ഉയരത്തിലെത്തിയപ്പോള്‍
കണ്ടത്
അഴിഞ്ഞു വീണ തണുപ്പിന്റെ വസ്ത്രങ്ങള്‍
ഉപഗ്രഹങ്ങള്‍ നക്ഷത്രങ്ങള്‍
പഴകിയ കീ ബോര്‍ഡുകള്‍
അന്വേഷിച്ചു വന്നതു മാത്രം
എവിടെ
എന്നാര്‍ക്കും അറിയില്ല
പുക വലിച്ചുവലിച്ച്
നെഞ്ച് പഴുത്തുപോയതു കൊണ്ടാവാം
ഒരേയിടത്ത് തന്നെ ഇരുന്നു
മടുത്തു പോയതു കൊണ്ടാവാം
9 comments:
good title...loveit..
പണ്ടേ ഇത് തന്നെ ആയിരുന്നല്ലോ കുഴപ്പം ....
അന്വേഷിച്ചു വന്നത് എന്ത് ? എവിടെ ? എന്നുള്ള അറിവില്ലായ്മ...... ???
എന്നാലും അല്പമൊരു സന്തോഷം ഇല്ലാതെ ഇല്ല ...
നീ എഴുതുന്നത് ഈയിടെയായി എനിക്ക് വല്ലതുമൊക്കെ മനസ്സിലായി തുടങ്ങി ............
sobi
നല്ല കവിത.ഇഷ്ടമായി...
nice
Ente akam kaazhchakaley pakuthitta vaakukal...
നല്ല കവിത
ശരിക്കും ഇഷ്ടായി.
ഗാർഗിയെ പരിചയപ്പെടുത്തിയ വിഷ്ണുപ്രസാദിനും നന്ദി
തലക്കെട്ടിനു ഒരുമ്മ ..
അരക്കെട്ടിനും.... :)
nalla kavitha.
Post a Comment