ഒരുവള്‍
ഇപ്പുറത്ത് അടഞ്ഞുകിടക്കുന്ന
വാതിലിന്റെ
ഇടുങ്ങിയ വിടവുകളിലൂടെ
പുറത്തേക്കു നോക്കിനില്ക്കുന്നു.
ഒരുപാടു നേരമായിക്കാണണം.
മുഷിഞ്ഞ വെള്ളഷര്‍ട്ടും മുണ്ടുമെന്ന്
കയറ്റത്തില്‍ ചവിട്ടുന്നുണ്ടാരെയോ
തളര്ന്നുതുരുമ്പിച്ച ഒരു സൈക്കിള്‍.
വാതിലിനു തൊട്ടുമുന്നില്‍
ഓറഞ്ചു വില്‍ക്കുന്ന
ഒരു മധ്യാഹ്നം.
നോട്ടം,
പതിഞ്ഞ്
കനത്ത്
വരുന്നവരെയും
പോകുന്നവരെയും
ഉരസുന്ന
നീണ്ട നിസ്സംഗത.
എന്തുമാത്രം കാണണം
ഈ നഗരത്തില്‍ ഇത്തരം വാതിലുകള്‍,
എന്നോര്ത്തുനില്ക്കുമ്പോഴാണ്
ഞാനവളെ കണ്ടത്
അവള് കാണുന്നത്.
പിന്നെയും
നോക്കുകയും
നോക്കപ്പെടുകയും ചെയ്യുന്നു
അതേ പ്രതിസന്ധി.
തിരിച്ചു ചിരിച്ച്
അവള്
ഒരു ചായകുടിക്കുന്നോ
എന്നൊക്കെ.
പുറത്തേക്കു നോക്കിനില്ക്കുന്ന
മറ്റൊരാള്‍കൂടി
എന്നയല്ഭുതം തന്നെയാവണം
അവളെ പിന്നെയും
അവിടെത്തന്നെ നിര്‍ത്തുന്നത്.
9 comments:
Better :)
ഇഷ്ടായി!
ambadee.. nee ente chaaya kudichu kavithayum ezhuthiyo :)
ഇവിടെത്തന്നെ നിര്‍ത്തരുത്.പുതിയ കവിത വരട്ടെ.
ഇവിടെ ആദ്യം ....അതിനാല്‍ ഹാജര്‍
ഗി എന്നൊരക്ഷരത്തില് ഒതുങ്ങി നിന്നു,
സ്ത്രീയെ നിന്നില്‍ ഞാനും കൂട്ടുകാരിയായി,
കൂട്ടിരിക്കാന്‍ വായിക്കാന്‍ ഈ ബ്ലൊഗില്‍
gooD one!
വാക്കുകളുടെ സൂക്ഷ്മോപയോഗം.
good one...
Post a Comment