Wednesday, April 1, 2009

പ്രേമത്തെക്കുറിച്ച്.

കടലല്‍ക്കരയില്‍
മഴവന്നപ്പോള്‍
നനയാന്‍ മടിച്ച്
കടലില്‍ ചാടിയതാണ്.
---
എത്രശ്രമിച്ചാലും സൂചിയില്‍
നൂലുകോര്‍ക്കാനാവില്ല.
എത്ര നോക്കിയാലും
എന്താണ് തടസ്സമെന്ന്‍
മനസ്സിലാവുകയുമില്ല.

---
കടലവറുക്കുന്നിടത്ത്
നിന്റെ മണം.
ബസ്സുകള്‍ പോവുകയും വരികയും
ചെയ്യുന്നിടത്ത് നീ. 

തിരക്കിന്നിടയില്‍ ആരോ
അറിയാതെ തട്ടിയതാണ്,
നീ പറയാതെ
നിന്റെ ഒരുമ്മ.

4 comments:

prasanth kalathil said...

അതാണ്.

ഇടയ്ക്ക് മുറിഞ്ഞ ഒരു ഫോൺസംസാരം പോലെ.. :)

പ്രൊമിത്യൂസ് said...

good..

Jayesh/ജയേഷ് said...

തെറ്റിദ്ധരിച്ചു അല്ലേ?

Ekanthapadhikan said...

Love or attraction or sexual fascination? I've found many girls attractive; some, I'd like to sleep with; some, I'd like to just sit and stare at; some, I don't exactly want to sleep with but like to get married to. What exactly do we feel when we say we have fallen in love with someone? What exactly is love? It's a delicate mixture of all, I guess. I'm yet to find out!