Sunday, March 22, 2009

മൂക്കി

സ്വപ്നത്തില്‍ നിറയെ
അപരിചിതര്‍
അടുത്ത ബര്‍ത്തുകളില്‍
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പേ
അവര്‍
എന്തെല്ലാമോ പറയുകയും ചിരിക്കുകയും

തൂക്കം കൂടിയ പെട്ടി
വെയിറ്റിംഗ് ലിസ്റ്റ്
ഇവിടെയെങ്കിലും സ്ഥലം കിട്ടുമായിരിക്കും

ടോയിലറ്റിനടുത്താണ്
മൂക്കിനൊരു ബലംപിടിത്തം
മണങ്ങള്‍
മൂത്രത്തിന്റെ മലത്തിന്റെ
പിന്നെയും

അയാള്‍ എന്തൊക്കെയോ പറഞ്ഞു
ടിക്കറ്റ് നോക്കി
തിരിച്ചുപോയി

ഉറങ്ങാന്‍ കിടന്നു
സ്വപ്നത്തില്‍ നിറയെ അപരിചിതര്‍
മണം മണം
കുലുക്കം

പെട്ടന്ന് എല്ലാവരും ഒറ്റ സ്വരത്തില്‍
‘വിശ്വ വിഖ്യാതമായ മൂക്ക്
ഇതുതന്നെയാവണം, അല്ലേ’എന്ന്
പൊട്ടിച്ചിരി

കണ്ണുതുറന്നു നോക്കി
ശരിയാണ്
ഇവര്‍ക്കെന്നോട് പരിഹാസം തന്നെയാണ്
മുഖത്തൊരു ഭാവവുമില്ലാതെ
എന്തൊരുറക്കം.

5 comments:

Anonymous said...

ആഹാ! പ്രമാദം. കവിതൈ കവിതൈ തൈ തിത്തിത്തൈ

ബഷീർ said...

ദശയുണ്ടായിരിക്കും മൂക്കിൽ :)

B S Ajit Kumar said...

Ga

The first thing I did was to check your profile pik!

Yes, its big!
Nice self sarcasm !
Ak

Ekanthapadhikan said...

I believed self sarcasm was effective means of covering up your under-confidence. I guess, it's not always true!

bthottoli said...

അനുഭവങ്ങളുടെ കാവ്യ സാക്ഷാല്‍ക്കാരം,യാത്ര ,നനവ്....