Friday 9 January 2009

അങ്ങിനെ അവളും ഒരു കവിയായി

കവിത ഒരനാവശ്യമാണെന്ന്
ഒരു ബുദ്ധിമുട്ടാണെന്ന്
അവള്‍ക്ക് പണ്ടേ അറിയാമായിരുന്നു.

കുഞ്ചന്‍ നമ്പ്യാരെയും
കുമാരനാശാനെയും
കണ്ട് പേടിച്ചതാണ്.

മഹാന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമുള്ളതാണ്,
എന്നെപ്പോലെയുള്ള വെറും സ്ത്രീകള്‍ക്ക് പറഞ്ഞതല്ല.

പിന്നീട്
പ്രായം ചെന്നപ്പോള്‍
അവളെവിടെയോ വായിച്ചു
ഒരു കവിയാകണമെങ്കില്‍ വേണം
ഒരു പ്രണയനൈരാശ്യമെങ്കിലും.

ചില കാഴ്ചകള്‍ കാണണം
ചിലത് കാണാതിരിക്കണം

ഓര്‍മ്മകളില്‍ രമിക്കണം
കാമത്താല്‍ തളരണം
പ്രണയത്താല്‍ മുറിയണം

ഹോ.
ഇതാണോ?
ഇത്രയേ ഉള്ളൂ?
എന്നവള്‍ .

4 comments:

prabha said...

ha ha!! three cheers dude!!!

Anonymous said...

അവള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്നു പറയുന്ന കവിതയില്‍ പിന്നെ “എന്നെപ്പോലെയുള്ള വെറും സ്ത്രീകള്‍ക്ക് പറഞ്ഞതല്ല“ എന്നെഴുതുന്നത് ശരിയാണോ? തന്നെപ്പോലുള്ള അല്ലേ ശരി?

കവിത കൊള്ളാം.

KC said...
This comment has been removed by the author.
Jith Thomas said...

Nice one...

Appol ithokke aanu kavitha ezhuthan venda yogyathakal. Then let me also try..